ചങ്ങരംകുളം പെരുമുക്കിൽ നിന്ന് 7 ചാക്ക് അടക്ക കവർന്ന് വിൽപന നടത്താൻ ശ്രമിച്ച സംഘം പിടിയിൽ

ചങ്ങരംകുളം പെരുമുക്കിൽ നിന്ന് 7 ചാക്ക് അടക്ക കവർന്ന് വിൽപന നടത്താൻ ശ്രമിച്ച സംഘം പിടിയിൽ
ചങ്ങരംകുളം:പെരുമുക്കിൽ നിന്ന് 7 ചാക്ക് അടക്ക കവർന്ന് വിൽപന നടത്താൻ ശ്രമിച്ച സംഘം പിടിയിൽ.വയനാട് സുൽത്താൻ ബത്തേരി സ്വദേശി നയകമാർ കുന്നത്ത് വീട് ബഷീർ,മലപ്പുറം മക്കരപ്പറമ്പ് സ്വദേശി അബ്ദുൽ ലത്തീഫ് എന്നിവരാണ് പിടിയിലായത്.മോഷണം പോയ അടക്കയുമായി കൊണ്ടോട്ടിയിൽ വിൽപനക്ക് എത്തിയപ്പോഴാണ് സംഘം അന്വേഷണ സംഘത്തിന്റെ പിടിയിലായത്.കഴിഞ്ഞ ആഴ്ചയാണ് ചങ്ങരംകുളത്തെ അടക്കാ വ്യാപാരിയുടെ പെരുമുക്കിലെ കമ്പനിയിൽ നിന്ന് ഒന്നര ലക്ഷം രൂപയോളം വില വരുന്ന അടക്ക മോഷണം പോയത്.ചങ്ങരംകുളം പോലീസിന് നൽകിയ പരാതിൽ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ സഹായമായത്.സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.പിടിയിലായവർ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.പ്രതികളെ മോഷണം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.ഇന്ന് പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കും