01 April 2023 Saturday

ബസ്‌ ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം; പത്തിലേറെ പേർക്ക് പരുക്ക്, ബൈക്ക് യാത്രികൻ മരിച്ചു

ckmnews

മാവൂർ കൽപ്പള്ളിയിൽ ബസ്‌ ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽപ്പെട്ടത് കോഴിക്കോട് നിന്നും മാവൂരിലേക്ക് പോകുന്ന ബസാണ്. യാത്രക്കാരെ പുറത്തെടുത്തു. ക്രൈൻ ഉപയോഗിച്ചാണ് ബസ് ഉയർത്തിയത്. ബസ് മറിഞ്ഞത് റോഡ് അരികിലെ പാടത്തേക്കാണ്

ബൈക്ക് യാത്രികൻ മാവൂർ സ്വദേശി അർജുൻ സുധീർ (40) മരിച്ചു. ബസിലുണ്ടായിരുന്ന പത്തിലേറെ പേർക്ക് പരുക്ക്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.