23 April 2024 Tuesday

കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ ജനസദസ്സ് സംഘടിപ്പിച്ചു

ckmnews

കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ  ജനസദസ്സ് സംഘടിപ്പിച്ചു


ചങ്ങരംകുളം:കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെയും,പെട്രോൾ, ഗ്യാസ് തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയും, കോർപ്പറേറ്റ് കുത്തക മുതലാളിമാരായ അദാനി, അംബാനി, തുടങ്ങിയവരെ സഹായിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെയും സിപിഐ സംഘടിപ്പിച്ച ” ജന സദസ്സ് “എന്ന പ്രതിഷേധപരിപാടി പൊന്നാനി മണ്ഡലത്തിന്റെ വിവിധ ലോക്കൽ കമ്മിറ്റികളിൽ നടന്നു.ചങ്ങരംകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സിപിഐ സംസ്ഥാന സമിതിയംഗം അജിത് കോളാടി ഉത്ഘാടനം ചെയ്തു.സിപിഐ നന്നംമുക്ക് ലോക്കൽ സെക്രട്ടറി സുമേഷ് പിടാവന്നൂർ അധ്യക്ഷനായ പരിപാടിയിൽ ആലംകോട് പാർട്ടി ലോക്കൽ സെക്രട്ടറി സുബ്രമണ്യൻ സ്വാഗതം പറഞ്ഞു. പാർട്ടി പൊന്നാനി മണ്ഡലം സെക്രട്ടറി പി രാജൻ, എ ഐ വൈ എഫ് മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷാഫി തവയിൽ,കിസ്സാൻ സഭ മണ്ഡലം പ്രസിഡന്റ് എകെ മുഹമ്മദ് കുട്ടി,ലോക്കൽ കമ്മിറ്റിയംഗം ടിസി  മുഹമ്മദ്, എന്നിവർ സംസാരിച്ചു, പ്രഭാകരൻ മാസ്റ്റർ നന്ദി പറഞ്ഞു.