മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് പേർ എക്സൈസിന്റെ പിടിയിൽ പിടിയിലായത് പടിഞ്ഞാറങ്ങാടി കുറ്റിപ്പാല സ്വദേശികൾ

എടപ്പാൾ:മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പടിഞ്ഞാറങ്ങാടി കുറ്റിപ്പാല സ്വദേശികൾ അടക്കം മൂന്ന് പേർ എക്സൈസിന്റെ പിടിയിൽ.എക്‌സൈസ് ഇന്റലിജൻസിന്റെ പാലക്കാട്, മലപ്പുറം,ടീമുകളും, എക്‌സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്‌ക്വാഡും നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന
52.5 ഗ്രാം MDMA യുമായി 3 പേരെ നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രതീഷ് എ ആർ അറസ്റ്റ് ചെയ്തത്.പാലക്കാട് ജില്ലയിൽ കപ്പൂർ പടിഞ്ഞാറങ്ങാടി തെക്കിനിത്തേതിൽ സലിം(33) കപ്പൂർ മൂരിയാട് ദേശത്ത് കള്ളിവളപ്പിൽ നൗഷാദ് (30) മലപ്പുറം ജില്ലയിൽ കുറ്റിപ്പാല കാന്തല്ലൂർ വലിയവീട്ടിൽ അബ്ദുൽ ഷരീഫ് (29)എന്നിവരാണ് പിടിയിലായത്.പാലക്കാട് ഐ ബി ഇൻസ്‌പെക്ടർ നൗഫലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് കാറിനു കൈ കാണിച്ചെങ്കിലും നിർത്താതെ പോയ മാരുതി സ്വിഫ്റ്റ് കാർ പിന്തുടർന്ന് പിടിച്ച് പാലാട് HP പെട്രോൾ പമ്പിൽ വെച്ച് മെക്കാനിക്കിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കാറിന്റെ ഇൻഫോ എന്റർടൈൻമെന്റ് സിസ്റ്റത്തിന് പുറകിലായി ഒളിപ്പിച്ചു കടത്തിയ 52.5ഗ്രാം എം.ഡി.എം.ഐ പിടികൂടിയത്.പാലക്കാട് ഐബി ഇൻസ്‌പെക്ടർ നൗഫൽ. എൻ , മലപ്പുറം ഐ ബി ഇൻസ്‌പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്,എക്‌സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ, പാലക്കാട് ഐ ബി പി ഒ മാരായ വിശ്വനാഥ്. ടി ,വിശ്വകുമാർ. ടി ആർ , പാലക്കാട് സൈബർസെൽ സിഇഒ മാരായ അഷ്‌റഫ് അലി, വിജീഷ്. ടി ആർ , ഡ്രൈവർ ജയപ്രകാശ്. വി ,നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ ആർ. പി,സുരേഷ് ബാബു,പ്രശാന്ത് പി കെ , സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ്, റംഷുദ്ദീൻ സി.കെ,കമ്മുക്കുട്ടി,അഖിൽദാസ്, എബിൻ സണ്ണി ഡ്രൈവർ മഹമൂദ് എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.