പെരുമ്പിലാവിൽ ടോറസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം :ഒരാൾക്ക് പരിക്ക്

.പെരുമ്പിലാവിൽ ടോറസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം :ഒരാൾക്ക് പരിക്ക്
പെരുമ്പിലാവിൽ ടോറസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.പെരുമ്പിലാവ് പട്ടാമ്പി റോഡിൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ടര മണിയോടെയാണ് അപകടം.കാറിലുണ്ടായിരുന്ന മൂന്ന് പേരിലെ രണ്ട് പേരാണ് അപകടത്തിൽ മരിച്ചത്. കോതമംഗലം സ്വദേശി ഷംസുദ്ധീൻ (45) ആണ് മരിച്ചവരിൽ ഒരാൾ , രണ്ടാമത്തെ ആളെ തിരിച്ചറിയാനായിട്ടില്ല.ഗുരുതരമായി പരിക്കേറ്റ ഒരാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ പൂർണ്ണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.തടി കച്ചവടവുമായി ബന്ധപ്പെട്ട് മലപ്പുറത്ത് പോയി തിരിച്ച് വന്നിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത് എന്നാണ് നിഗമനം ഗുരുതരമായി പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് കുന്നംകുളത്തെയും പെരുമ്പിലാവിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.