25 April 2024 Thursday

അൽ ഫലാഹ് അനോഖി ഇ ഫെസ്റ്റ് ന് തുടക്കം കുറിച്ചു

ckmnews


ചങ്ങരംകുളം: അൽ ഫലാഹ് എ എം എം ഇംഗ്ലീഷ് സ്കൂളിലെ 2020-21 അദ്ധ്യാന വർഷത്തെ സ്കൂൾ കലോത്സവം അനോഖി ഇ ഫെസ്റ്റ് 2020  പ്രശസ്ത  മാപ്പിളപ്പാട്ട് ഗായകൻ പി ടി എം ആനക്കര ഉദഘാടനം ചെയ്തു.ഈ കോവിഡ് പശ്ചാത്തലത്തിലും വിദ്യാർത്ഥികളുടെ സ്വർഗ്ഗത്മക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകിയ സ്കൂൾ മാനേജ്മെന്റിനെയും,  സ്റ്റാഫ് അംഗങ്ങളെയും ഉദ്ഘാടകൻ പ്രശംസിച്ചു. 

 സ്റ്റാഫ്‌ സെക്രട്ടറി ഷാഫി വാഫി സ്വാഗതം പറഞ്ഞ ചടങ്ങിൽ  സ്കൂൾ മാനേജർ ഉമ്മർ തലാപ്പിൽ അധ്യക്ഷത വഹിച്ചു. കവി ബീരാൻ കുട്ടിയുടെ തിരഞ്ഞടുത്ത ഇരുപതോളം  കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത അൽ ഫലാഹ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ജസ്മീൻ അബൂബക്കറിനെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ അഷറഫ് കുമാരനെല്ലൂർ, അൽ ഫലാഹ് ട്രസ്റ്റ് വൈസ് ചെയർമാൻ സി കെ ബാപ്പിനു ഹാജി, എം എസ് ഹെഡ് റഫീഖ് മൗലവി, വൈസ് പ്രിൻസിപ്പൽ പ്രിയ ടി കെ, പി ടി എ പ്രസിഡണ്ട്‌ ഫാറൂഖ് തലാപ്പിൽ, പി ടി എ വൈസ് പ്രസിഡണ്ട് ഫക്രുദീൻ, മൻസൂർ ഖാൻ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഫൈൻ ആർട്സ് സെക്രട്ടറി ഹനീന ഷിറിൻ എം കെ ചടങ്ങിന് നന്ദി അറിയിച്ചു.