20 April 2024 Saturday

പൊന്നാനിയില്‍ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ നിന്ന് പണം കവര്‍ന്ന സംഘം പിടിയില്‍

ckmnews

പൊന്നാനിയില്‍ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ നിന്ന് പണം കവര്‍ന്ന സംഘം പിടിയില്‍


പൊന്നാനി:ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ നിന്നും പണം കവർന്ന സംഭവത്തില്‍ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി പൊന്നാനി പോലീസ്.പൊന്നാനി കടവനാട് സ്വദേശി കറുപ്പംവീട്ടിൽ ഷാജി,മുക്കാടി സ്വദേശി വളപ്പിൽ കുഞ്ഞൻബാവ എന്നിവരെയാണ് മോഷണം നടന്ന് മണിക്കൂറുകൾക്കകം പൊന്നാനി സബ് ഇൻസ്പെക്ടർ ബേബിച്ചൻ ജോർജ്ജിന്റെ നേത്വത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ പാരീസ് ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ നിന്നും ബുധനാഴ്ച വൈകുന്നേരം ആറേ മുക്കാലോടെ കടയുടമ മുഹമ്മദ് പുറത്ത് പോയ സമയത്താണ് കടയുടെ വാതിൽ തുറന്ന് കടയിൽ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ മോഷ്ടാക്കൾ അപഹരിച്ചത്.കടയുടമ  മുഹമ്മദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ചമ്രവട്ടം ജംഗ്ഷനിൽ നിന്നും പിടികൂടിയത്.പ്രതികളിൽ നിന്നും ഒന്നര ലക്ഷം രൂപ കണ്ടെടുത്തു.