28 March 2024 Thursday

കൊരട്ടിക്കര കുന്നത്തുകുളം റോഡിൽ താമസിക്കുന്ന വൈശ്യംവീട്ടിൽ പരേതനായ മൊയ്തു മകൻ കുഞ്ഞിബാപ്പു നിര്യാതനായി

ckmnews


പെരുമ്പിലാവ് :കൊരട്ടിക്കര കുന്നത്തുകുളം റോഡിൽ താമസിക്കുന്ന വൈശ്യംവീട്ടിൽ പരേതനായ മൊയ്തു മകൻ കുഞ്ഞിബാപ്പു (69) നിര്യാതനായി.ഭാര്യ: ബീഫാത്തിമ. മക്കൾ സ്വാലിഹ, ഷാഹിദ് അൽ ഹഖ് (ജിദ്ദ), സാബിഹ. മരുമക്കൾ: മുഹമ്മദ് ജസീർ (മാധ്യമം തിരുവനന്തപുരം), റബീഅ, താലീഷ് (ഖത്തർ). 

ഖബറടക്കം ഞായറാഴ്ച രാവിലെ 8.30 ന് പെരുമ്പിലാവ് പരുവക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.പെരുമ്പിലാവിലെ സജീവ ഇസ്ലാമിക പ്രവർത്തകനും ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീറും മുൻ ഏരിയാ പ്രസിഡണ്ടുമായിരുന്നു.  പെരുമ്പിലാവ്  മസ്ജിദുറഹ്മ പള്ളി കമ്മിറ്റിയംഗം, സകാത്ത് കമ്മിറ്റി സെക്രട്ടറി, കാരുണ്യ ട്രസ്റ്റ് അംഗം തുടങ്ങിയ നിരവധി മേഖലകളിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യക്തിത്വമായിരുന്നു.