24 April 2024 Wednesday

എം വി പ്രസാദിൻ്റെ സദയം കവിതാ സമാഹാരം പ്രകാശനം നാളെ നടക്കും

ckmnews


എടപ്പാൾ: എം വി.പ്രസാദിൻ്റെ പ്രഥമ കവിതാ സമാഹാരമായ സദയം പുസ്തകത്തിൻ്റെ പ്രകാശനം  ഞായറാഴ്ച വൈകിട്ട് 4.30ന് ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ  നടക്കും. പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.കവിയത്രി അജിത്രി  അഡ്വ. കെ വിജയന് നൽകി കവിതാ സമാഹാരം പ്രകാശിപ്പിക്കും.പുകസ ചങ്ങരംകുളം സെക്രട്ടറി സോമൻ ചെബ്രേത്ത് പുസ്തക പരിചയം നടത്തും. പുകസ ചങ്ങരംകുളം പ്രസിഡണ്ട് കെ.വി മുസ്തഫ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബ്ലോക്ക് മെമ്പർ ടി.രാമദാസ്, ഡോ: ഹരിയാനന്ദ കുമാർ, രമേഷ്  തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിയിച്ചു.പുസ്തക പ്രകാശനത്തിന് മുന്നോടിയായി സൂര്യ സൂപ്പർ സിങ്ങർ ഫെയിം സൂറൂർ മുസ്തഫ നയിക്കുന്ന പാട്ടരങ്ങ് ഉണ്ടായിരിക്കും. വാർത്താ സമ്മേളനത്തിൽ പുസ്തക രചയിതാവ് എം.വി പ്രസാദ്,പുകാസ ചങ്ങരംകുളം സെക്രട്ടറി സോമൻ ചെബ്രേത്ത്,പുകസ ചങ്ങരംകുളം പ്രസിഡണ്ട് കെ.വി മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.