Edappal
പ്രഭാത ഭക്ഷണത്തിനിടെ പൊറോട്ട തൊണ്ടയിൽ കുടിങ്ങി ആനക്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

എടപ്പാൾ:പ്രഭാത ഭക്ഷണത്തിനിടെ പൊറോട്ട തൊണ്ടയിൽ കുടിങ്ങി ആനക്കര സ്വദേശിയായ വീട്ടമ്മ മരിച്ചു.ആനക്കര സ്വദേശി കീഴ്പാടത്ത് ജാനകി(66)ആണ് മരിച്ചത്.ശനിയാഴ്ച കാലത്ത് വീട്ടിൽ പൊറോട്ടയും മുട്ടക്കറിയും കഴിച്ച് കൊണ്ടിരുന്നതിനിടെയാണ് സംഭവം. അശ്വസ്തത പ്രകടിപ്പിച്ച ജാനകിയെ ബന്ധുക്കൾ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു