24 April 2024 Wednesday

ചങ്ങരംകുളം മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷം.ഇന്ന് മാത്രം 15 പേര്‍ക്ക് രോഗം

ckmnews



ചങ്ങരംകുളം:ചങ്ങരംകുളം മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷം ഇന്ന് മാത്രം 15 പേര്‍ക്ക് രോഗം ബാധിച്ചു.ആലംകോട് പഞ്ചായത്തില്‍ മാത്രം 11 പേര്‍ക്കാണ് ഇന്ന് കോവിഡ്  സ്ഥിരീകരിച്ചത്.കോവിഡ് ബാധിച്ച് മരിച്ച ആളുടെ കുടുംബ അംഗങ്ങളായ ഏഴ് പേര്‍ക്ക് ഇന്ന് കോവിഡ്  സ്ഥിരീകരിച്ചിട്ടുണ്ട്.ആലംകോട് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഉദിനുപറമ്പ് സ്വദേശികളാണ്.നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നവരുടെ കുടുംബത്തിലുള്ള രണ്ട് പേര്‍ക്കാണ് ഉദിനുപറമ്പില്‍ രോഗം സ്ഥിരീകരിച്ചത്.പെരുമുക്ക് സ്വദേശിനിയായ ഒരാളും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉണ്ട്.ഇവര്‍ ഓട്ടോ വിളിച്ച് ചങ്ങരംകുളം മദര്‍ ആശുപത്രിയിലെത്തി പിന്നീട് ബസ്റ്റാന്റിലെ ഓട്ടോ സ്റ്റാന്റില്‍ നിന്ന് ഓട്ടോ പിഠിച്ചാണ് വീട്ടിലേക്ക് പോയത്. ഇവര്‍ ചങ്ങരംകുളത്തെ ഒരു വസ്ത്രക്കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയും ചെയ്തു.രോഗം സ്ഥിരീകരിച്ച ഒരാള്‍  നരണിപ്പുഴ റോഡിലെ ലൈത്ത് വര്‍ക്ഷോപ്പിലും ഏതാനും സ്പെയര്‍ സ്പാര്‍ട്സ് കടയിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്.മാങ്കുളം സ്വദേശിയായ ഒരാളും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉണ്ട്.ഇതോടെ ആലംകോട് പഞ്ചായത്തില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 112 ആയി.ഇതില്‍ 49 പേര്‍ രോഗ മുക്തരായി വീട്ടിലേക്ക് മടങ്ങി.ചങ്ങരംകുളം മേഖലയില്‍ ഉറവിടം അറിയാത്ത 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പ് ഉദ്ധ്യോഗസ്ഥരെയും ആശങ്കയിലാക്കിയിട്ടുണ്ട്.പ്രദേശത്ത് കോവിഡ് വ്യാപനം നടന്നതായും പ്രദേശത്തെ ജനങ്ങള്‍ അതീവശ്രദ്ധപുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്തും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


നന്നംമുക്ക് പഞ്ചായത്തില്‍ ഇന്ന് 4 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ പഞ്ചായത്തില്‍ 12 പേരാണ് ചികിത്സയില്‍ ഉള്ളത്.ഐനിച്ചോട് സ്വദേശിനിക്കും പിടാവനൂര്‍ സ്വദേശിക്കും പള്ളിക്കര  നന്നംമുക്ക് സ്വദേശികള്‍ക്കുമാണ് ഇന്ന് നന്നംമുക്ക് പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്.ചങ്ങരംകുളം മേഖലയില്‍ നിരവധി കോവിഡ് രോഗികള്‍ ഉള്ളതായി ആരോഗ്യവകുപ്പ് സംശയിക്കുന്നുണ്ട്.ജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.