28 March 2024 Thursday

ലീഗൽ ലിറ്ററസി സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയവരെ അഭിനന്ദിച്ചു

ckmnews


ചങ്ങരംകുളം :വിദ്യാർത്ഥികളിൽ അടിസ്ഥാന അവകാശ ബോധം സൃഷ്ടിച്ചെടുക്കുകയും വ്യക്തിയും സമൂഹവും നിലനിർത്തേണ്ട മൂല്യങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ   വിദ്യാധൻ ഫൗണ്ടേഷൻ ഇന്ത്യ ആവിഷ്കരിച്ചു നടപ്പാക്കുന്ന ലീഗൽ ലിറ്ററസി സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കി പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ ശ്രദ്ധേയമായി. അമ്പതിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതുകയും മുഴുവൻ വിദ്യാർഥികളും ഉന്നത ഗ്രേഡോടെ പാസാവുകയും ചെയ്തു.അബ്ദുനൂർ .എം,

മുഹമ്മദ് അബിയാൻ എന്നീ വിദ്യാർത്ഥികൾ ഒന്നാം റാങ്ക് നേടി. പഠനത്തെ പ്രായോഗിക ജീവിതവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുകയും ജീവിത നൈപുണ്യത്തിന് ആവശ്യമായ കഴിവുകൾ ആർജിച്ചെടുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് സ്കൂൾ മാനേജ്മെന്റ് ഇത്തരത്തിലുള്ള അവസരങ്ങൾ വിദ്യാർത്ഥികൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്. ലീഗൽ ലിറ്ററസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും മാനേജ്മെന്റ്  &സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു.