19 April 2024 Friday

റേഷൻ വിതരണം: ഒരു കൈ സഹായവുമായി ഓട്ടോ ഡ്രൈവർമാർ

ckmnews

 റേഷൻ വിതരണം ഒരു കൈ സഹായവുമായി ഞങ്ങൾ ഓട്ടോക്കാരും


കുന്നംകുളം :അതിദാരിദ്ര്യ  നിർമ്മാർജ്ജനം എന്ന സംസ്ഥാന സർക്കാരിന്റെ വ്യക്തമായ കാഴ്ചപ്പാട് ഉൾക്കൊണ്ട്, റേഷൻ കടകളിൽ എത്തി റേഷൻ കൈപ്പറ്റാൻ സാധിക്കാത്ത കിടപ്പുരോഗികളും, അവശത അനുഭവിക്കുന്നതുമായ  ജനവിഭാഗങ്ങൾക്ക് റേഷൻ വിഹിതം അവരുടെ വീടുകളിലേക്ക് നേരിട്ട് എത്തിക്കുന്ന ഒരു ന്യൂതന പദ്ധതി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പ് ആവിഷ്കരിച്ചിരിക്കുന്നു. 


നമ്മുടെ നാട്ടിലെ സേവന സന്നദ്ധരായ ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ കൂടി സഹകരണത്തോടെ ഒപ്പം എന്ന പദ്ധതിയിലൂടെ അർഹമായ റേഷൻ അത്തരം കുടുംബങ്ങൾക്ക് വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം നടത്തി.   കാണിപ്പയ്യൂർ റേഷൻകട നമ്പർ 19 പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ

 എ.സി മൊയ്തീൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്ത് നിർവ്വഹിച്ചു.


കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത  രവീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആൻസി വില്യംസ്, നഗരസഭ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോഭാജി, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ രജിനി പ്രേമൻ, ടി.സോമശേഖരൻ,പ്രിയ സജീഷ്, പി.കെ. ഷെബീർ, ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ സി.കെ.രവി, റേഷൻ വ്യാപാരി പ്രതിനിധി സെബാസ്റ്റ്യൻ ചൂണ്ടൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

 തദ്ദേശസ്വയംഭരണ സ്ഥാപന ഓഫീസർന്മാർ, മറ്റു ജനപ്രതിനിധികർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

കുന്നംകുളം താലൂക്ക് സപ്ലൈ ഓഫീസർ ഷഫീർ .കെ.പി സ്വാഗതവും, റേഷനിങ്ങ് ഓഫീസർ സരിത എസ് നന്ദിയും പറഞ്ഞു.