28 March 2024 Thursday

അൻസാർ സ്പ്രൗട്സ് പ്രീ -സ്കൂൾ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു.

ckmnews


പെരുമ്പിലാവ് : അൻസാർ സ്പ്രൗട്സ് പ്രീ സ്കൂൾ സ്ഥാനാരോഹണ  ചടങ്ങ്.

 സീനിയർ കെജി വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ സെറിമണി  അൻസാർ എജ്യൂക്കേഷൻ  സി ഇ ഒ  ഡോ. നജീബ് മുഹമ്മദ് ഉൽഘാടനം  ചെയ്തു.  സ്പ്രൗട്സിന്റെ വിജയകരമായ പ്രവർത്തന ങ്ങളിൽ അധ്യാപകരുടെയും  അനധ്യാപകരുടെയും  കൂട്ടായ  പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.


 അൻസാർ ട്രെയിനിംഗ് കോളേജ്  പ്രിൻസിപ്പാൾ ഡോ. മഹ് മൂദ് ശിഹാബ് രക്ഷകർത്താക്കളെ  അഭിസംബോധന ചെയ്തു  സംസാരിച്ചു. ബാല്യകാല വിദ്യാഭ്യാസത്തിന്റെ ആവശ്യകത  ഊന്നി പ്പറഞ്ഞ അദ്ദേഹം 

കുടുംബം എന്ന ആശയം സം രക്ഷിക്കേണ്ടതിന്റെ ആവശ്യകതയും  എടുത്തു പറഞ്ഞു.

അൻസാർ എഡ്യൂക്കേഷണൽ കൺസൽറ്റന്റ്  സാഹിറ അഹമ്മദ്‌,, അൻസാർ സ്കൂൾ വൈസ് പ്രിൻസിപ്പാൾ  ഷൈനി  ഹംസ, എന്നിവർ പങ്കെടുത്തു. അൻസാർ സ്പ്രൗട്സ് പ്രിൻസിപ്പാൾ മുദാസ്  കെ എം അധ്യക്ഷത വഹിച്ചു. സെബ മുഹമ്മദ് ഗദ്ദാഫി സ്വാഗതവും ഫാത്തിമ്മ നദ 

 നന്ദിയും പറഞ്ഞു.  


 ചടങ്ങിൽ  മജ്‌ലിസ് കിഡ്സ്‌ ഫെസ്റ്റിൽ സമ്മാനർഹരായ വിദ്യാർത്ഥികളെ  അഭിനന്ദിച്ചു,സ്കൂൾ  കലാ -കായിക  ഇനങ്ങളിൽ  കലാപ്രതിഭ- മുഹമ്മദ ഫസ, കലാതിലകം  ഷെല്ല ബിൻത് അജ്മൽ , ചാമ്പ്യൻ നെഹിയാൻ ബിൻ സുഹൈൽ എന്നിവരെ  അനുമോദിച്ചു.തുടർന്നു  വിദ്യാർത്ഥികളുടെ സാം സ്ക്കാരിക കലാ പരിപാടികളും  സീനിയർ കെ ജി വിദ്യാർത്ഥികൾക്ക് ബിരുദസർട്ടിഫിക്കറ്റുകളും വിതരണം  ചെയ്തു.