29 March 2024 Friday

കടവല്ലൂർ പഞ്ചായത്തിൽ അങ്കണവാടി കലാമേള സംഘടിപ്പിച്ചു

ckmnews

കടവല്ലൂർ പഞ്ചായത്തിൽ

അങ്കണവാടി കലാമേള സംഘടിപ്പിച്ചു


പെരുമ്പിലാവ്:കടവല്ലൂർ ഗ്രാമപഞ്ചായത്ത് 2022-23 പദ്ധതി നിർവഹണത്തിൻ്റെ ഭാഗമായി അങ്കണവാടി കലാമേള നടത്തി.പഞ്ചായത്തിലെ 34 അങ്കണവാടികളിൽ നിന്നായി 175 കുട്ടികൾ കലാമേളയിൽ പങ്കെടുത്തു.കിങ്ങിണിക്കൂട്ടം അങ്കണവാടി കലാമേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ്  പി.ഐ.രാജേന്ദ്രൻ നിർവഹിച്ചു.വൈസ് പ്രസിഡൻ്റ് ഫൗസിയ അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ  പ്രഭാത് മുല്ലപ്പളളി, ജയൻ പൂളക്കൽ ,സി ഡീ .എസ് . ചെയർപേഴ്സൺ  ശ്രീജ, വാർഡ് മെമ്പർമാരായ നിർമല,അനിത,ഗിരിജ ,പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ്കുമാർ എന്നിവർ ആശംസകൾഅർപ്പിച്ചു.കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ  ബിന്ദു ധർമ്മൻ സ്വാഗതവും

ഐ.സി.ഡീ. എസ് സൂപ്പർവൈസർ  സഹീറ നന്ദിയും പറഞ്ഞു.