25 April 2024 Thursday

ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ യുവാവിന് പാമ്പ് കടിയേറ്റു

ckmnews

ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ യുവാവിന് പാമ്പ് കടിയേറ്റു


ചങ്ങരംകുളം:എരമംഗലത്ത് വച്ച് ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ യുവാവിന് പാമ്പ് കടിയേറ്റു.എരമംഗലത്തെ ബന്ധുവീട്ടിൽ വിരുന്ന് വന്ന ചങ്ങരംകുളം പള്ളിക്കര സ്വദേശി അമ്പലപ്പറമ്പിൽ വാസുവിന്റെ മകൻ ജിനു (18)നാണ് വ്യാഴാഴ്ച രാത്രി 8.30 ഓടെ നരണിപ്പുഴ റോഡിൽവെച്ച്  പാമ്പ് കടിയേറ്റത്.പാമ്പ് കടിയേറ്റ ഉടനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ജിനുവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു