20 April 2024 Saturday

കടവല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നടന്നു

ckmnews


പെരുമ്പിലാവ്:കടവല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു.ബാങ്ക് പ്രസിഡണ്ട് വി.എ.മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കമലാക്ഷി.കെ. (സെക്രട്ടറി ഇൻചാർജ്ജ്  കടവല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്) റിപ്പോർട്ട് അവതരണം നടത്തി.ആധുനിക സൗകര്യങ്ങളോടെ സൂപ്പർ മാർക്കറ്റും കോൺഫറൻസ് ഹാളും അടക്കം 1100 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ മൂന്ന് നിലകളിലായാണ് ബാങ്കിന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി ശോഭന,റോയ് അബ്രഹാം(റീജണൽ ജനറൽമാനേജർ കേരളബാങ്ക്),  രാജൻ വർഗ്ഗീസ് (തൃശ്ശൂർ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ), മോഹൻ സി. ജോസഫ് (ജോയിന്റ് ഡയറക്ടർ ആഡിറ്റ് തൃശ്ശൂർ), ഷീജ.എം.കെ.  (അസിസ്റ്റൻറ് രജിസ്ട്രാർ കുന്നംകുളം താലൂക്ക് ), മുകുന്ദൻ സി (അസിസ്റ്റൻറ് ഡയറക്ടർ ആഡിറ്റ് തൃശ്ശൂർ), ദിനേഷ് കുമാർ കെ.വി(ഐ സി ഡി പി പ്രൊജക്റ്റ് മാനേജർ), ഷീല സുകുമാരൻ (കടവല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം), മുൻ ബാങ്ക് പ്രസിഡണ്ട്മാരായ ബാലാജി എം,മുരളീധരൻ, കടവല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കൊച്ചനിയൻ, കടവല്ലൂർ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ രാജേന്ദ്രൻ.പി.ഐ, തുടങ്ങിയവരും ബാങ്ക് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. നൗഷാദ് എം.എം (ഡയറക്ടർ കടവല്ലൂർ സർവ്വീസ് സഹകര ബാങ്ക്) സ്വാഗതവും, ജയകുമാർ പി.വി.(വൈസ് പ്രസിഡണ്ട് കടവല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്) നന്ദിയും പറഞ്ഞു.