28 March 2024 Thursday

നന്നംമുക്ക് സിൽവർ സ്റ്റാർ ക്ലബ്ബ് ലോക വനിത ദിനത്തിൽ യുവ വനിത ഡോക്ടർമാരെ ആദരിച്ചു

ckmnews


ചങ്ങരംകുളം : നന്നംമുക്ക്  സിൽവർ സ്റ്റാർ ക്ലബ്ബിന്റെ  സിൽവർ ജൂബിലി ആഘോഷങ്ങളുടെ  ഭാഗമായി വനിത ദിനത്തിൽ കഴിഞ്ഞ,MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയ  യുവ  വനിത  ഡോക്ടർമാരെ  ആദരിച്ചു.കറുത്താലിൽ  റഫീക്കിന്റെ. മകൾ  നൂർസില റിയ,കൊട്ടാരത്തിൽ  മണിയുടെ.മകൾ  ഗാഥ എന്നിവരെ യാണ്  ആദരിച്ചത്.ആക്സിഡന്റിൽഅകപ്പെട്ട  യുവാവിനെ രക്ഷിക്കാൻ കാണിച്ച മനോധൈര്യത്തിന്സറീനനാസറിനെയും  ആദരിച്ചു. ക്ലബ്ബ്  മുഖ്യ രക്ഷാധികാരി  മുഹമ്മദലിയുടെ  അധ്യക്ഷതയിൽ നടന്ന പരിപാടി ക്ലബ്ബ്  പ്രസിഡന്റ്‌ വിഎം  സിദ്ധിഖ് സ്വാഗതം പറഞ്ഞു ആബിദ ഷാഫി  കെ വി  അബ്ദുട്ടി. ജിസിസി പ്രവർത്തകരായ ശംസുദ്ധീൻ  ശിഹാബുദ്ധീൻ  റൈഫാൻ എന്നിവർ സിൽവർ സ്റ്റാർ ക്ലബ്ബിന്റെ സ്നേഹോപഹാരം സമ്മാനിച്ചു.ക്ലബ്ബ് സെക്രട്ടറി ഷെബീർ ട്രഷറർ ഹർഷദ്  ജോയിൻ സെക്രട്ടറി മുസ്താഖ്  ജിസിസി പ്രതിനിധി ഷെഹീർ മുനീർ കെഎം   ജംഷീർ തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം  നൽകി  ക്ലബ്ബ്  ജോയിൻ സെക്രട്ടറി റിഷാദ് കെഎസ് നന്ദി പറഞ്ഞു