29 March 2024 Friday

പാലക്കാട് അരിയൂരില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

ckmnews

പാലക്കാട്: പാലക്കാട്‌ മണ്ണാർക്കാട് ബൈക്കും സ്‌കൂട്ടറും കൂട്ടി ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം സ്വദേശി രമ്യ (37) ആണ് മരിച്ചത്. ദേശീയ പാതയില്‍ അരിയൂരില്‍ വ്യാഴാഴ്ച കാലത്ത് 9.20 നാണ് അപകടം നടന്നത്. മണ്ണാർക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ആണ് രമ്യ.