29 March 2024 Friday

മുത്തങ്ങയിലേയും തോൽപ്പെട്ടിയിലേയും വിനോദസഞ്ചാരം ഏപ്രിൽ 15 വരെ നിരോധിച്ചു

ckmnews


മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ മാർച്ച് 9 വ്യാഴാഴ്ച മുതൽ ഏപ്രിൽ 15 വരെ വിനോദ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു. കർണാടക, തമിഴ്നാട് വനപ്രദേശങ്ങളിൽ നിന്ന് വന്യജീവികൾ തീറ്റയും വെള്ളവും തേടി വയനാടൻ കാടുകളിലേക്ക് കൂട്ടത്തോടെ വരാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഈ തീരുമാനം.


വയനാട്ടിൽ വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ വന്യജീവി സങ്കേതത്തിൽ കാട്ടുതീ ഭീഷണിയും നിലനിൽക്കുന്നുണ്ട്. സമീപ ദിവസങ്ങളിൽ വയനാട് വന്യജീവി സങ്കേതത്തിലെ നിരവധി പ്രദേശങ്ങളിൽ കാട്ടുതീ പടർന്നിരുന്നു.


ഈ സാഹചര്യത്തിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വിനോദസഞ്ചാരം വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് തടസം സൃഷ്ടിക്കുകയും വിനോദസഞ്ചാരികളുടെ സുരക്ഷിത്വത്തിന് ഭീഷണിയുണ്ടാകാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് പ്രിൻസിപ്പൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വിനോദസഞ്ചാരം താൽക്കാലികമായി വിലക്കിയത്.