24 April 2024 Wednesday

കോക്കൂര്‍ ഹൈസ്കൂള്‍ പ്ളസ്ടു കെട്ടിടം വെള്ളിയാഴ്ച സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

ckmnews


ചങ്ങരംകുളം:കോക്കൂര്‍ ഹൈസ്കൂളിന് പുതുതായി നിര്‍മിച്ച  പ്ളസ്ടു കെട്ടിടം വെള്ളിയാഴ്ച തുറന്ന് കൊടുക്കും.സെപ്റ്റംബര്‍ 11 ന് വെള്ളിയാഴ്ച  3.30 ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍   ഉദ്ഘാടനം ചെയ്യും.പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷ വഹിക്കും.ഇ ടി മുഹമ്മദ്‌ ബഷീർ  എ പി ഉണ്ണികൃഷ്ണൻ തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായി പങ്കെടുക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിഎം ആറ്റുണ്ണി തങ്ങള്‍,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സുജിത സുനിൽ,എം ബി ഫൈസൽ,എം കെ അൻവർ,എം പി ശശിധരൻ,അയിഷ ഹസൻ,കെ. സ്നേഹലത, കെ പി രമേഷ്‌ കുമാർ, പിവിജയകുമാരി,അഷ്‌റഫ്‌ കോക്കൂർ,എൻ വി ഉണ്ണി,പി ടി അബ്ദുൽ ഖാദർ,പി പി യൂസഫലി,പി രാജൻ,കൃഷ്ണൻ പാവിട്ടപ്പുറം,പി പി സക്കീർ,കെ വിഹംസ,മുജീബ്‌ കോക്കൂർ,പി വി അജിത,പി കെ ഗീത തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിക്കും.