പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റ് ജിൻ ജിയാൻ ആസാദി സാംസ്കാരികോത്സവത്തിന് തുടക്കമായി

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റ് ജിൻ ജിയാൻ ആസാദി സാംസ്കാരികോത്സവത്തിന് തുടക്കമായി
പൊന്നാനി:ജിൻ ജിയാൻ ആസാദി
(സ്ത്രീ ജീവിതം - സ്വാതന്ത്ര്യം ))വനിത ദിനത്തിൽ വേദിയിലും സദസ്സിലും വനിതകൾ മാത്രമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജിൻ ജിയാൻ ആസാദി എന്ന പേരിലുള്ള വനിതാ സാംസ്കാരികോത്സവത്തിന് വനിതാ ദിനത്തിൽ തുടക്കമിട്ടു.ചടങ്ങിൽ വനിതാ സംരംഭകരുടെ സംഗമവും ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ 100 ദിവസം പൂർത്തിയാക്കിയ ഏറ്റവും പ്രായം കൂടിയ വനിതാ തൊഴിലാളികളെ ആദരിക്കലും സംഘടിപ്പിച്ചു .ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധുവിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി തൃശൂരിലെ സന്ധ്യാസ് കിച്ചൻ സംരംഭക സന്ധ്യ എൻ ബി ഉൽഘാടനം ചെയ്തു.സ്തിരം സമിതി അധ്യക്ഷ എ എച് റംഷീന സ്വാഗതം പറഞ്ഞു .വനിതാ സംരംഭങ്ങളിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ , അവ തരണം ചെയ്ത രീതിയും മാർഗങ്ങളും , അവ വിജയിപ്പിക്കാനുള്ള പദ്ധതികൾ സംബന്ധിച്ചും സന്ധ്യ വിശദമായി സംസാരിച്ചു . വിജയിച്ച വിവിധ വനിതാ സംരംഭകർ അനുഭവം പങ്കു വച്ചു.പുതുതായി സംരംഭത്തിലേർപ്പെട്ട വനിതകൾക്ക് ആത്മവിശ്വാസം നൽകുന്ന ചർച്ചകൾ നടന്നു .പരിപാടിയിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി ഗ്രാമപഞ്ചായത് പ്രെസിഡന്റുമാരായ മിസ്‌രിയ സൈഫുദീൻ നന്നംമുക്ക് , ബീന ടീച്ചർ മാറഞ്ചേരി , ആലങ്കോട് വൈസ് പ്രസിഡന്റ് പ്രബിത ടീച്ചർ , ലീന മുഹമ്മദലി ,താജുന്നീസ ,ആശാലത അടക്കമുള്ള ജനപ്രതിനിധികൾ സംസാരിച്ചു.വ്യവസായ ഓഫീസർ സിന്ധു നന്ദി അറിയിച്ചു .