28 March 2024 Thursday

ലോക വനിതാദിനം വളയിട്ട കൈകളിൽ ഇനി എല്ലാം വളയും സീനത്ത് കോക്കൂർ യോഗ നാഷ്ണൽ ചാമ്പ്യൻഷിപ്പിന് രാജസ്ഥാനിലേക്ക്

ckmnews

ലോക വനിതാദിനം

വളയിട്ട കൈകളിൽ ഇനി എല്ലാം വളയും സീനത്ത് കോക്കൂർ യോഗ നാഷ്ണൽ ചാമ്പ്യൻഷിപ്പിന് രാജസ്ഥാനിലേക്ക്

ചങ്ങരംകുളം:കരാട്ടെ,കുങ്ഫു,,കളരി,വുഷു,യോഗ  പ്രായത്തെ പോലും വെല്ലുവിളിച്ച് സീനത്ത് കോക്കൂർ സർവ്വ മേഖലയും കയ്യടക്കുകയാണ്.മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് കോക്കൂരിൽ താമസിക്കുന്ന സീനത്ത് കോക്കൂർ എന്ന വീട്ടമ്മ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ് പുരുഷാരം കയ്യടക്കിയ പൊതുരംഗത്തേക്ക് ചുവട് വെക്കുന്നത്.ഇന്ന് നാൽപത്  കഴിഞ്ഞ വീട്ടമ്മ കൈവെക്കാത്തതും വിജയിക്കാത്തതുമായ മേഖലകളില്ല എന്നതാണ് യാഥാർത്ഥ്യം.


ജീവകാരുണ്യ പ്രവർത്തനം,രാഷ്ട്രീയം,പൊതുപ്രവർത്തനം,സംഘടനാപ്രവർത്തനം,കലാ,കായിക,സാംസ്കാരിക,കാർഷിക രംഗത്ത് നിറഞ്ഞ സാനിധ്യം


തെങ്ങ് കയറാനും,കഴുങ്ങ് കയറാനും,നീന്തൽ പരിശീലനത്തിനും,ഡ്രൈവിങ് പരിശീലനത്തിനും കരകൗശല വസ്തുക്കളുടെ നിർമാണത്തിനും പാട്ട് പാടുന്നതിനും,പ്രസംഗിക്കുന്നതിനും,കഥയും,കവിതയും എഴുതുന്നതിനും വേണ്ടി വന്നാൽ അഭിനയ രംഗത്തും ഒരു കൈ നോക്കാൻ സീനത്ത് കോക്കൂർ റെഡിയാണ്


ഏതാനും വർഷങ്ങൾക്ക് മുമ്പ് അഞ്ചേക്കറോളം വരുന്ന കോക്കൂരിലെ തരിശ് പാടത്ത് പ്രദേശത്തെ ഏതാനും യുവതികളെ ഒപ്പം ചേർത്ത് ജൈവ നെൽകൃഷിയിറക്കി നൂറ് മേനി കൊയ്താണ് സീനത്ത് കോക്കൂർ കാർഷിരംഗത്ത് വിപ്ളവം തീർത്തത്.ഇതോടെ സീനത്ത് കോക്കൂർ കാർഷിക രംഗത്ത് നിറസാനിധ്യമാകുകയായിരുന്നു.കോഴി വളർത്തൽ,കാട വളർത്തൽ,തേനീച്ച കൃഷി,പച്ചക്കറി കൃഷി,കപ്പകൃഷി,തുടങ്ങിയ കാർഷിക മേഖലയിലെ എല്ലാം ചെയ്ത് വരുന്ന സീനത്തിനോട് എന്തിനെ കുറിച്ച് ചോദിച്ചാലും കൃത്യമായ മറുപടിയുണ്ടാവും.


യോഗ ചാമ്പ്യൻഷിപ്പിൽ സംസ്ഥാന തലത്തിൽ വിജയിച്ച് കയ്യടി നേടിയ ഈ ധീരവനിത

മാർച്ച് 25 ന് രാജസ്ഥാനിൽ വെച്ച് നടക്കുന്ന നാഷ്ണൽ സ്പോർട്സ് യോഗ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാനായി 22 ന് രാജസ്ഥാനിലേക്ക് യാത്ര തിരിക്കും