29 March 2024 Friday

പഴഞ്ഞി സെന്റ്മേരിസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രൽ ട്രസ്റ്റി ബാബു പാപ്പച്ചൻ അന്തരിച്ചു

ckmnews

പഴഞ്ഞി സെന്റ്മേരിസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രൽ ട്രസ്റ്റി  ബാബു പാപ്പച്ചൻ അന്തരിച്ചു


പെരുമ്പിലാവ് :പഴഞ്ഞി പടിഞ്ഞാറെ അങ്ങാടി പഴുന്നാൻ വീട്ടിൽ പാപ്പച്ചൻ മകൻ ബാബു പി. പാപ്പച്ചൻ (49)  അന്തരിച്ചു.

 ഹൃദയാഘാതത്തെ തുടർന്ന് തൃശ്ശൂരിൽ വച്ചായിരുന്നു അന്ത്യം.പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ട്രസ്റ്റിയും തൃശ്ശൂരിലെ സ്വകാര്യ വാഹന ഇൻഷുറൻസ് സീനിയർ സർവെയറുമാണ്. മാതാവ്: സൂസന്ന. ഭാര്യ: ഷൈജി തമ്പി (കാഞ്ഞിരത്തിങ്കൽ എം.ജി സ്കൂൾ അധ്യാപിക). മക്കൾ: സാം ബാബു, സെൻ ബാബു. 

സംസ്ക്കാരം ബുധനാഴ്ച്ച (08-03-2023 ) വൈകീട്ട് നാലിന് പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ .