20 April 2024 Saturday

കോക്കൂർ അൽഫിത്‌റ ഖുർആൻ പ്രീ സ്കൂൾ വാർഷിക സമ്മേളനം സംഘടിപ്പിച്ചു

ckmnews

കോക്കൂർ അൽഫിത്‌റ ഖുർആൻ പ്രീ സ്കൂൾ വാർഷിക സമ്മേളനം സംഘടിപ്പിച്ചു


ചങ്ങരംകുളം:കോക്കൂർ അൽഫിത്‌റ ഖുർആൻ പ്രീ സ്കൂൾ 9-ആം വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്ത്‌ മെംബർ വി കെ എം ഷാഫി ഉദ്ഘാടനം ചെയ്തു. പ്രൊഫസർ എം ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു.പ്രഫ എം എൻ മുഹമ്മദ്‌ ‌കോയ, പി പി യൂസഫലി,കുഞ്ഞിമുഹമ്മദ്‌ പന്താവൂർ, വി വി മുഹമ്മദ്‌ അഷ്‌റഫ്‌ മാസ്റ്റർ, ആഷിക്‌ അസ്‌ഹരി, കെ വി ഹസൻ മാസ്റ്റർ, കെ വി ഹംസ, പി ഐ മുജീബ്‌ പ്രസംഗിച്ചു.ഖുർആൻ പണ്ഡിതനായ സി എം റഫീഖ്‌ മാസ്റ്ററെ ആദരിച്ചു.മൂന്ന് വർഷ പഠനം പൂർത്തിയാക്കിയവർക്കുള്ള   ഖത്ത്മുൽ ഖുർആൻ സനദ്ധാനം പി പി എം  അഷ്‌റഫ്‌ നിർവ്വഹിച്ചു.പഠന കലാ മികവ്‌ പുലർത്തിയ വിദ്യാർത്ഥികൾക്ക്‌ സമാപന സമ്മേളനത്തിൽ ബ്ലോക്ക്‌ മെംബർ റീസ പ്രകാശ്‌ സമ്മാനങ്ങൾ വിതരണം ചെയ്തു.ഹൈദ്രോസ്‌ പട്ടേൽ അദ്ധ്യക്ഷത വഹിച്ചു. മൈമൂന ഫാറൂഖ്‌,എം ഫസീല, സുൽഫത്ത്‌ നസീഫ്‌, വി കെ ആയിഷ, പി എം നൂറുദ്ധീൻ, അബ്ബാസ്‌ എൻ എം ആശംസാപ്രസംഗം നിർവ്വഹിച്ചു,