20 April 2024 Saturday

സീതി സാഹിബ് അക്കാദമിയ പാഠശാല അഞ്ചാമത് എഡിഷൻ ഉദ്ഘാടനം ചെയ്തു

ckmnews

സീതി സാഹിബ് അക്കാദമിയ പാഠശാല അഞ്ചാമത് എഡിഷൻ ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം :സംസഥാന മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി വിഭാവനം ചെയ്ത  സീതി സാഹിബ് അക്കാദമിയ പാഠശാല അഞ്ചാമത് എഡിഷൻ ആലംകോട് പഞ്ചായത്തിൽ തുടക്കം കുറിച്ചു. ചങ്ങരംകുളം മേഖല മുസ്‌ലിം ലീഗ് കോൺഫ്രൻസ് ഹാളിൽ മുസ്‌ലിം ലീഗ് പൊന്നാനി മണ്ഡലം പ്രസിഡന്റ് പിപി യൂസഫലി ഉദ്ഘാടനം ചെയ്തു .ഷബീർ മാങ്കുളം അദ്ധ്യക്ഷനായിരുന്നു .ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഹഫ്സൽ റഹ്‌മാൻ ,സികെ മുനീർ മാസ്റ്റർ തുടങ്ങിയവർ വിഷയാവതരണം നടത്തി.ബഷീർ കക്കിടിക്കൽ ,ഉമ്മർ തലാപ്പിൽ ,കെവിഎ കാദർ ,സികെ അഷ്‌റഫ് ,ഫവാസ് കിഴിക്കര ,ജഫീറലി പള്ളിക്കുന്ന് ,കെവി ബഷീർ പന്താവൂർ ,ഷഫീക് തച്ചുപറമ്പ് ,സഫീർ ചിയ്യാനൂർ,അജ്മൽ പാവിട്ടപ്പുറം തുടങ്ങിയവർ ആശംസകൾ അറിയിച്ചു