25 April 2024 Thursday

നിലപാടുകളിൽ ഉറച്ചു നിന്ന നേതാവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ:പിഎം സാദിക്കലി

ckmnews

നിലപാടുകളിൽ ഉറച്ചു നിന്ന നേതാവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ:പിഎം സാദിക്കലി


ചങ്ങരംകുളം:നിലപാടുകളിൽ ഉറച്ചു നിന്ന ധിഷണാശാലിയായ നേതാവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്നും  അത് പിൽക്കാലത്ത് കാലം തെളിയിച്ചു കഴിഞ്ഞുവെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിക്കലി പ്രസ്താവിച്ചു.രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നതിൽ ഭീഷ്മാചാര്യൻ ആയിരുന്നു അദ്ദേഹം.യമനികളിൽ നിന്നും പാരമ്പര്യം ഉൾക്കൊണ്ട പാണക്കാട് കുടുംബം സൗമ്യതയുടെയും ഹൃദയ വിശുദ്ധിയുടെയും  പര്യായങ്ങൾ ആയിരുന്നു. വിദ്വേഷത്തിന്റെ വിത്തു പാകുന്ന കലാപ കലുഷിത രാഷ്ട്രീയ സാമൂഹ്യ അന്തരീക്ഷത്തിൽ മതസൗഹാർദ്ദത്തിന്റെയും സമാധാനത്തിന്റെയും സ്നേഹപൂക്കൾ തീർക്കുന്നതിൽ തങ്ങളുടെ ഇടപെടൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ മുസ്ലിംലീഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പൊന്നാനി മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് ഓഫീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ജില്ല മുസ്ലിംലീഗ് ഖജാൻജി അഷറഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി പി യൂസഫലി അധ്യക്ഷത വഹിച്ചു.മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി സി എം യൂസഫ്, വി വി ഹമീദ്,സുഹറ മമ്പാട്, ഷാനവാസ് വട്ടത്തൂർ, കുഞ്ഞുമുഹമ്മദ് കടവനാട്, വി മുഹമ്മദുണ്ണി ഹാജി, കെ ആർ റസാക്ക്,ഷമീർ ഇടിയാട്ടയിൽ, വി പി ഹസ്സൻ, ടി എ മജീദ്,കെഎംസിസി ദുബായ് -പൊന്നാനി മണ്ഡലം പ്രസിഡണ്ട് ഷംസു അമയിൽ  എന്നിവർ പ്രസംഗിച്ചു.