25 April 2024 Thursday

ലിന്‍സിമോളുടെ ചികിത്സക്ക് കോക്കൂര്‍ കെഎഫ്എ ക്ളബ്ബ് അംഗങ്ങള്‍ സ്വരൂപിച്ച തുക കൈമാറി

ckmnews


ചങ്ങരംകുളം:കോക്കൂർ ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന കോക്കൂർ വളയംകുളം  കൊടക്കാട്ട് പറമ്പിൽ അമ്മുക്കുട്ടി മകൾ ലിൻസി മോളുടെ (29) ചികിത്സ സാഹത്തിലേക്ക് കോക്കൂർ കെഎഫ്എ ആർട്സ് &സ്പോർട്സ് ക്ലബ്‌ മെമ്പർമാർ സ്വരൂപിച്ച തുക  കൈമാറി .കെഎഫ്എ പ്രസിഡന്റ്‌   സുനീഷ് ഹരിദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ മുബാറക് മാളിയേക്കൽ ജനകീയ കമ്മറ്റി ഭാരവാഹി ഗോവിന്ദരാജൻ മാഷിന് തുക കൈമാറി.നസീബ് തറയിൽ, ശശി കെഎം, മാമു സാദത്, നിസാർ, ഫൈസൽ,  പ്രശാന്ത് തുടങ്ങിയർ സംസാരിച്ചു.യോഗത്തിൽ പങ്കെടുത്തവർക്ക് നിതിൻ നന്ദി പ്രകാശിപ്പിച്ചു.