25 April 2024 Thursday

നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ കലക്ടേഴ്സ് @ സ്കൂള്‍ പദ്ധതിയുടെ ഭാഗമായി വേസ്റ്റ് ബിന്‍ വിതരണോദ്ഘാടനം നടത്തി

ckmnews


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ 2020 - 21 വാർഷിക പദ്ധതിയായ കലക്ടേഴ്സ്@ സ്കൂൾ പദ്ധതിയുടെ ഭാഗമായി വേസ്റ്റ് ബിൻ വിതരണ ഉദ്ഘാടനം കല്ലൂർമ ജി.എൽ.പി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ മധുസുദനന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.വി. അബ്ദുൾകരീം നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും സ്കൂൾ പി.ടി.എ പ്രസിഡണ്ടുമായ കെ.കെ. മണികണ്ഠൻ, വി.ഇ.ഒ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി മഞ്ജരി. വി.ടി നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവബോധം വളർത്തിയെടുക്കുന്നതിനും അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കുന്നതിനും വേണ്ടിയുള്ള കലക്ടേഴ്സ് @ സ്കൂൾ പദ്ധതിയുടെ ഭാഗമായി നന്നംമുക്ക് പഞ്ചായത്തിലെ പതിനൊന്ന് എൽ.പി, യു.പി. സ്കൂളുകളിൽ ബിൻ വിതരണം ചെയ്തു.