25 April 2024 Thursday

വനിതാലീഗ് ചങ്ങരംകുളത്ത് അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു

ckmnews

വനിതാലീഗ് ചങ്ങരംകുളത്ത് അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു


ചങ്ങരംകുളം:കേന്ദ്ര സർക്കാരിന്റെ പാചക വാതക വില വർദ്ധനക്കെതിരെ വനിതാലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി  ചങ്ങരംകുളത്ത് അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു.ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നടന്ന പരിപാടി വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു.ആസിയ ഇബ്രാഹിം സ്വാഗതം പറഞ്ഞ പരിപാടിയിൽ ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് അഫ് ലത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു.മണ്ഡലം വനിതാലീഗ് ജനറൽ സെക്രട്ടറി ആയിഷ ഹസ്സൻ,മുസ്ലിംലീഗ് നേതാക്കളായ പിപി യൂസഫലി,സിഎം യൂസഫ്,ഷാനവാസ് വട്ടത്തൂർ,ബഷീർ കക്കിടിക്കൽ,എംകെ അൻവർ,ഉമ്മർ തലാപ്പിൽ,കെവിഎ കാദർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.മൈമൂന ഫാറൂക്ക് നന്ദി പറഞ്ഞു