25 April 2024 Thursday

ചാലിശ്ശേരി മുക്കിൽപീടിക മണ്ണാരപറമ്പ് മസ്ജിദ് ഉദ്ഘാടനവും മജ്ലിസുന്നൂർ ആറാം വാർഷികവും നടന്നു

ckmnews

ചാലിശ്ശേരി മുക്കിൽപീടിക മണ്ണാരപറമ്പ് മസ്ജിദ് ഉദ്ഘാടനവും മജ്ലിസുന്നൂർ ആറാം വാർഷികവും നടന്നു


ചാലിശ്ശേരി മണ്ണാരപ്പറമ്പ് മുക്കിലപ്പീടിക മസ്ജിദ് ഉദ്ഘാടനവും മജ്ലിസുന്നൂർ ആറാം വാർഷികവും നടന്നു.മണ്ണാരപ്പറമ്പ്  മുക്കില പീടിക മഹല്ലിൽ പകരം വെക്കാനില്ലാത്ത സേവനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഡോക്ടർ പിഎസ് മുഹമ്മദ്‌ കുട്ടി ഹാജിയാണ് 

മസ്ജിദിനു വേണ്ടി സ്ഥലം

നൽകുകയും ദേവാലയം  വിശ്വാസികൾക്കായി നിർമിച്ചു നൽകുകയും ചെയ്തത്.ശനിയാഴ്ച  വൈകീട്ട് നാല് മണിക്ക് നടന്ന ചടങ്ങിൽ  പാണക്കാട് സയ്യിദ് ഷമീറലി ശിഹാബ് തങ്ങൾ മസ്ജിദ് നൂറിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തൂടർന്ന് നടന്ന മജ്ലിസുന്നൂർ ആത്മീയ സംഘമത്തിന് മണ്ണാരപ്പറമ്പ് മജ്ലിസുന്നൂർ അമീറും മഹല്ല് ഖത്തീബുമായ ഉസ്താദ് അബ്ദുൽ മജീദ് ഫൈസി തൃത്താല നേതൃത്വം നൽകി.മണ്ണാരപ്പറമ്പ് ജുമാ മസ്ജിദ് മുദരിസ് ഉസ്താദ് അവറാൻ കുട്ടി ദാരിമി കുമ്പിടി പ്രാരംബ പ്രാർത്ഥന നടത്തി.മൻസൂർ അലി ദാരിമി മുഖ്യ പ്രഭാഷണവും സമാപന പ്രാർത്ഥനയും നടത്തി. പരിപാടികൾക്ക് മജ്ലിസുന്നൂർ പ്രസിഡണ്ട് പി. കോയസ്സൻ ഹാജി, സെക്രട്ടറി അസീബ് അലി, ട്രഷറർ ഉമ്മർ മഠത്തിപറമ്പിൽ എന്നിവർ നേത്യത്വം നൽകി.