28 March 2024 Thursday

പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌ പറവകൾക്ക് കുടിനീർ പദ്ധതി ഉദ്ഘാടനം ചെയ്തു

ckmnews

പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌ പറവകൾക്ക് കുടിനീർ പദ്ധതി ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌ പറവകൾക്ക് കുടിനീർ പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു.കൊടിയ വേനൽ ചൂടിൽ പ്രയാസം അനുഭവിക്കുന്ന ജീവജാലങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നതിനു വേണ്ടി പാവിട്ടപ്പുറത്തും പരിസര പ്രദേശങ്ങളിലുള്ള വീടുകളിലും ഈ പദ്ധതി ക്ലബ്ബ്‌ മെമ്പർമാർ നടപ്പിലാക്കും.പദ്ധതിയുടെ ഉദ്ഘാടനം മഹല്ല് ഖത്തീബ് ഇബ്രാഹിം ബാഖവി അവർകൾ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സൈനുദ്ധീൻ അധ്യക്ഷനായ പരിപാടിക്ക് ഗ്യാലപ്പ് സെക്രട്ടറി സുബൈർ സിന്ദഗി സ്വാഗതവും , ട്രഷറർ ആഷി നന്ദിയും പറഞ്ഞു.