വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
എരമംഗലം:വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് 2022 - 2023 വാർഷിക പദ്ധതിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാർ ക്കുള്ള സഹായ ഉപകരണ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടൽ ഷംസു നിർവ്വഹിച്ചു . വിഭിന്ന ശേഷിക്കാരായവരുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങളെ മുൻ നിർത്തി കൊണ്ടും ,പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ ചേർത്ത് പിടിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനാണ് ഇത്തരം പദ്ധതിയിലൂടെ ഗ്രാമ പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു . ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര ,ജൂനിയർ സൂപ്രണ്ട് അരുൺ ലാൽ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വേലായുധൻ ,റസ്‌ലത്ത്
സെക്കീർ , റമീന ഇസ്മയിൽ , ഹസീന ഹിദായത്ത് , സുമിത രതീഷ് , തുടങ്ങിയവർ സംസാരിച്ചു .എ.ഇ .ഹാൻഡ് എക്സർസൈസർ ,ഏങ്കിൽ എക്സർസൈസർ
കമ്മോഡ് ചെയർ , എൽ ബോ ക്രച്ചസ്സ് , സ്റ്റാറ്റിക് സൈക്കിൾ , ക്രോമ് പ്ലേറ്റഡ് വീൽ ചെയർ , സി പി ചെയർ തുടങ്ങി 18 ഇനം സഹായ ഉപകരണങ്ങളാണ് നല്കിയത് . ഐ. സി. ഡി. എസ് . സൂപ്പർ വൈസർ പി അംബിക സ്വാഗതവും ,വാർഡ് മെമ്പർ ഷീജ സുരേഷ് നന്ദിയും പറഞ്ഞു .