24 April 2024 Wednesday

ചങ്ങരംകുളത്ത് കെട്ടിടത്തിന് തീപിടിച്ചു മൂന്ന് കടമുറികൾ പൂർണ്ണമായും കത്തി നശിച്ചു ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക് ലക്ഷങ്ങളുടെ നഷ്ടം

ckmnews

ചങ്ങരംകുളത്ത് കെട്ടിടത്തിന് തീപിടിച്ചു മൂന്ന് കടമുറികൾ പൂർണ്ണമായും കത്തി നശിച്ചു


ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക് ലക്ഷങ്ങളുടെ നഷ്ടം


ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ കെട്ടിടത്തിന് തീപിടിച്ചു മൂന്ന് കടമുറികൾ പൂർണ്ണമായും കത്തി നശിച്ചു.ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ തൃശ്ശൂർ റോഡിൽ സ്ഥിതി ചെയ്യുന്ന സിറ്റി മാളിന് മുകളിലെ നിലയിലാണ് തീ പിടിച്ചത്.മൂന്നാമത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന മൂന്ന് മുറികളുള്ള ബ്യൂട്ടി പാർലർ പൂർണ്ണമായും കത്തി നശിച്ചു.സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖ  അടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീ പിടുത്ത സമയത്ത് നിരവധി ആളുകൾ ഉണ്ടായിരുന്നു.തീപിടുത്തം ശ്രദ്ധയിൽ പെട്ട നാട്ടുകാരും   ഐഎൻടിയുസി ചുമട്ടു തൊഴിലാളികളും ഡ്രൈവർമാരും ചേർന്ന് സമീപത്തെ വാഹനങ്ങൾ പൂർണ്ണമായും മാറ്റി.കെട്ടിടത്തിൽ ഉണ്ടായിരുന്നവരെ പുറത്തേക്കിറക്കി.സ്ഥാപനത്തിലെ ഗ്ളാസുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് പരിഭ്രാന്ത്രി പരത്തി.കെട്ടിടത്തിന് സമീപത്ത് നിന്നിരുന്ന പലരും തലനാരിഴക്കാണ് ഓടി രക്ഷപ്പെട്ടത്.ചങ്ങരംകുളം പോലീസും പൊന്നാനിയിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീ അണച്ചത്.ഏകദേശം 25 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടെന്നാണ് നിഗമനം