25 April 2024 Thursday

കരിപ്പൂർ നിർത്തലാക്കിയ വലിയ വിമാന സർവീസ് എത്രയും വേഗം പുനരാരംഭിക്കണം:സിഇ ചക്കണ്ണി

ckmnews

കരിപ്പൂർ എയർപോർട്ടിൽ ഓഗസ്റ്റ് ഏഴിലെ  ചെറിയ വിമാന അപകടത്തിന്റെ    പേരിൽ വലിയ വിമാനസർവീസുകൾ (code - E) നിർത്തിവച്ചത് കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളെ ഏറെ പ്രയാസത്തിൽ ആക്കിയിരിക്കുന്നു. ഈ സാഹചര്യത്തിൽ എത്രയും വേഗം വലിയ വിമാന സർവീസ് പുനരാരംഭിക്കാൻ ശക്തമായി വ്യോമയാന മന്ത്രാലയത്തിലും, DGCA യിലും, മറ്റു ബന്ധപ്പെട്ടവരിലും സമ്മർദ്ദം ചെലുത്തണമെന്ന് ഇന്നു ചേർന്ന എയർപോർട്ട് ഉപദേശകസമിതിയുടെ യോഗത്തിൽ ഉപദേശക സമിതി അംഗം ഷെവലിയാർ സി.ഇ. ചാക്കുണ്ണി അഭ്യർത്ഥിച്ചു.കോവിഡാനന്തരം ദേശീയ അന്തർദേശീയ സർവീസുകൾ സാധാരണനിലയിലാകുമ്പോൾ അമിത നിരക്ക് നിയന്ത്രിക്കാനും,  ഏകീകരിക്കാനും സംസ്ഥാന സർക്കാരിനെയും,  ജനപ്രതിനിധികളുടെയും, വിവിധ സംഘടനകളുടെയും സഹകരണത്തോടെ ബന്ധപ്പെട്ടവരിൽ സമ്മർദ്ദം ചെലുത്തണമെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. മലബാർ മേഖലയിൽ നിന്നുള്ള യാത്ര സൗകര്യത്തിനും, കൂടുതൽ കാർഗോ കയറ്റുമതിക്കും, IT, വിനോദസഞ്ചാരത്തിനും, കോവിഡ് മൂലം പ്രതിസന്ധിയിലായ സമസ്ത മേഖലകളുടെയും ഉണർവിന് കരിപ്പൂരിൽ നിന്നും പുതിയ സർവീസ് ആരംഭിക്കാൻ മുന്നോട്ടുവന്ന ദേശീയ-അന്തർദേശീയ വിമാനക്കമ്പനികൾക്ക് അനുമതി നൽകുക. 

  വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കൽ ത്വരിതപ്പെടുത്തുക, ബസ് സർവീസ് ആരംഭിക്കുക, പ്രീപെയ്ഡ് ടാക്സി കൗണ്ടർ പ്രവർത്തനം കാര്യക്ഷമമാക്കുക,  പാർക്കിംഗ് ഫീസ് കുറച്ച്അപ്രോച്ച് റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കുക. ഗൾഫ് സെക്ടറിൽ പുറമേ മറ്റു വിദേശരാജ്യങ്ങളിലേക്കും സർവീസ് ആരംഭിക്കുക, CSR ഫണ്ട് സമീപ വാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുക, തീർത്ഥാടകർക്ക് ഗ്രൂപ്പ് ചെക്കിംഗ് ഏർപ്പെടുത്തുക, രാമനാട്ടുകര മുതൽ എയർപോർട്ട് വരെയുള്ള എലവേറ്റഡ് റോഡ് നിർമ്മാണം യാഥാർഥ്യമാക്കുക, കോഴിക്കോട് അങ്ങാടിപ്പുറം റെയിൽവേ ലൈൻ യാഥാർത്ഥ്യമാക്കുന്നതിന് സമ്മർദ്ദം ചെലുത്തുക, എയർ ഇന്ത്യ പൈലറ്റ് ബേസ്  സ്റ്റേഷൻ ചെന്നൈയിലേക്കു മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, എയർപോർട്ടിലേക്കുള്ള പ്രവേശനകവാടം മോഡി കൂട്ടുകയും തെരുവ് വിളക്ക് സ്ഥാപിക്കുക, അപകടം മൂലം തകർന്ന കോമ്പൗണ്ട് വാൾ നിർമ്മിക്കുക, ഡ്രൈനേജ് നിർമ്മാണം പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിക്കുകയും എഴുതിത്തയ്യാറാക്കിയ നിവേദനം  ബഹുമാനപ്പെട്ട എം.പി മാരായ പി. കെ. കുഞ്ഞാലികുട്ടി, ( എയർപോർട്ട് അഡ്വൈസറി കമ്മിറ്റി ചെയർമാൻ)ഇ. ടി. മുഹമ്മദ്‌ ബഷീർ, എം. കെ. രാഘവൻ, മറ്റു ജനപ്രതിനിധികൾ ജില്ലാകലക്ടർ,  എയർപോർട്ട് ഡയറക്ടർ, ഉന്നത ഉദ്യോഗസ്ഥർക്കും,  യോഗത്തിൽ നൽകി. അപകടം സംഭവിച്ച ഉടനെ മാതൃകാപരമായ രക്ഷാപ്രവർത്തനം നടത്തിയ ബന്ധപ്പെട്ട എല്ലാവരുടെയും പ്രവർത്തനം മരണസംഖ്യ കുറക്കാനും,അടിയന്തര ചികിത്സ നൽകാനും വളരെ ഉപകാരപ്രദമായി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച സഹായധനവും അർഹതപ്പെട്ട ഇൻഷുറൻസ് തുക ലഭിക്കാനും പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിച്ചു. ഉന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി.