20 April 2024 Saturday

മണ്ണാരപ്പറമ്പ് മുക്കിലപ്പീടിക മസ്ജിദ് ഉദ്ഘാടനവും മജ്ലിസുന്നൂര്‍ ആറാം വാര്‍ഷികവും ഇന്ന്

ckmnews

മണ്ണാരപ്പറമ്പ് മുക്കിലപ്പീടിക മസ്ജിദ് ഉദ്ഘാടനവും മജ്ലിസുന്നൂര്‍ ആറാം വാര്‍ഷികവും ഇന്ന് 


മണ്ണാരപ്പറമ്പ് മുക്കിലപ്പീടികയില്‍ പുനര്‍ നിര്‍മ്മിച്ച മസ്ജിദ്ന്നൂര്‍ ഉദ്ഘാടനവും,മണ്ണാരപ്പറമ്പില്‍ എല്ലാമാസവും നടന്നു വരുന്ന മജ്ലിസുന്നൂറിന്റെ ആറാം വാര്‍ഷികവും ഇന്ന് (04-03-2023) ശനിയാഴ്ച നടക്കും. വൈകീട്ട് നാലു മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് ഷമീറലി ശിഹാബ് തങ്ങള്‍ മസ്ജിദ്, നൂറിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. തൂടര്‍ന്ന് നടക്കുന്ന മജ്ലിസുന്നൂര്‍  ആത്മീയ സംഗമത്തിന് മണ്ണാരപ്പറമ്പ് മജ്ലിസുന്നൂര്‍ അമീറും മഹല്ല് ഖത്തീബുമായ ഉസ്താദ് അബ്ദുല്‍ മജീദ് ഫൈസി തൃത്താല നേതൃത്വം നല്‍കും. മണ്ണാരപ്പറമ്പ് ജുമാ മസ്ജിദ് മുദരിസ്  ഉസ്താദ് അവറാന്‍കുട്ടി ദാരിമി കുമ്പിടി പ്രാരംഭ പ്രാര്‍ത്ഥന നടത്തും.മന്‍സൂര്‍ അലി ദാരിമി കാപ്പ് മുഖ്യ പ്രഭാഷണവും സമാപന പ്രാര്‍ത്ഥനയും നടത്തും.