സ്കൂൾ വാർഷികവും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും നടന്നു

സ്കൂൾ വാർഷികവും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും നടന്നു
എരമംഗലം:സ്കൂളിൽ നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും ആധുനിക സൗകര്യങ്ങളോടു കൂടിയ പുതുതായി നിർമിക്കുന്ന കെട്ടിടത്തിൻ്റെയും മൾട്ടി പർപ്പസ് ഗ്രൗണ്ടിൻ്റെ ശിലാസ്ഥാപന കർമവും നടന്നു. എൽ പി സ്കൂൾ പി ടീ എ പ്രസിഡണ്ട് രാജാറാം അധ്യക്ഷത വഹിച്ച ചടങ്ങ് തൃശൂർ എംപി ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.യുപി സ്കൂൾ എച്ച് എം നൗഷാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.ആധുനിക സൗകര്യത്തോടെ ഒരുക്കുന്ന സ്കൂൾ ഗ്രൗണ്ടിന്റെ സ്വിച്ച് ഓൺ കർമ്മം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ഇ. സിന്ധു നിർവഹിച്ചു.പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ സ്വിച്ച് ഓൺ കർമ്മം വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേൽ നിർവഹിച്ചു.പരിപാടിയിൽ സ്കൂൾ മാനേജർ യു അഫ്സൽ അലി, ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ, പി ടി അജയ് മോഹൻ,വാർഡ് മെമ്പർ ഷീജ സുരേഷ്, സെയ്ദ് പുഴക്കര, എൽപി സ്കൂൾ എച്ച് എം ലിജോ ടി ജോബ്,യുപി സ്കൂൾ പി ടി എ പ്രസിഡണ്ട് പ്രഗിലേഷ് ശോഭ, പി രാജൻ, സുരേഷ് കാക്കനാത്ത്, കെ വി പ്രഭാകരൻ ,ഷമീർ ഇടയാട്ടിയിൽ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.