25 April 2024 Thursday

കക്കിടിപ്പുറം എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം വർണ്ണാഭമായി ആഘോഷിച്ചു

ckmnews

കക്കിടിപ്പുറം എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം വർണ്ണാഭമായി ആഘോഷിച്ചു


ചങ്ങരംകൂളം:കക്കിടിപ്പുറം എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം വർണ്ണാഭമായി ആഘോഷിച്ചു.വെള്ളിയാഴ്ച കാലത്ത് വിശേഷാൽ പൂജകളോടെ ഉത്സവ ചടങ്ങുകൾ ആരംഭിച്ചു.വൈകിയിട്ട് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നടന്ന എഴുന്നള്ളിപ്പോടെ പകൽപൂരത്തിന് തുടക്കമായി .രാത്രിയോടെ വിവിധ ദേശങ്ങളിൽ നിന്ന് ചെറുപൂരങ്ങളും അനുഷ്ടാന കലാരൂപങ്ങളും ക്ഷേത്രത്തിലെത്തി.ദീപാരാധനക്ക് ശേഷം നടന്ന വെടിക്കെട്ട്  ആകാശത്ത് വർണ്ണ വിസ്മയങ്ങൾ തീർത്തു.രാത്രി പത്ത് മണിയോടെ സംഗിതാസ്വാദകരുടെ മനം കവർന്ന ഗാനമേളയും അരങ്ങേറി

ശനിയാഴ്ച പുലർച്ചെ പതിവ് ചടങ്ങുകളോടെ ഉത്സവത്തിന് കൊടിയിറങ്ങി