28 March 2024 Thursday

ജില്ലാ പഞ്ചായത്ത് നവീകരിച്ച പങ്ങം എസ് സി കോളനി ഉദ്ഘാടനം ചെയ്തു

ckmnews

ജില്ലാ പഞ്ചായത്ത് നവീകരിച്ച പങ്ങം എസ് സി കോളനി ഉദ്ഘാടനം ചെയ്തു

 

എരമംഗലം:മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർഎ കെ സുബൈറിന്  അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചു കൊണ്ട് നവീകരിച്ച പെരുമ്പടപ്പ് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് പങ്ങം എ എസി കോളനി ഉദ്ഘാടനം ചെയ്തു.റോഡിന്റെ സമഗ്ര വികസനത്തിന് വേണ്ടി 15 ലക്ഷം അനുവദിച്ചെങ്കിലും ആദ്യഘട്ടം സാങ്കേതിക കാരണങ്ങളാൽ പദ്ധതി മുടങ്ങിയിരുന്നു.പിന്നീട് ഡിവിഷൻ മെമ്പറുടെ ഇടപെടൽ മൂലം പദ്ധതി സമയബന്ധിതമായിപൂർത്തീകരിക്കുകയായിരുന്നു.ചുറ്റുമതിലോടുകൂടി മനോഹരമായി പണിതീർത്ത എസ് സി കോളനിയുടെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് മെമ്പർ നിഷ പ്രദീപിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉൽഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി മുഖ്യ അതിഥിയായിരുന്നു മുൻ പഞ്ചായത്ത് പ്രസിഡന്റ് വി എം അബു സ്വാഗതവും റിയാസ് നന്ദിയും പറഞ്ഞു