19 April 2024 Friday

ചങ്ങരംകുളം മേഖലയില്‍ ഉറവിടം അറിയാത്ത ഒരാള്‍ക്ക് കൂടി കോവിഡ്

ckmnews

ചങ്ങരംകുളം:ചങ്ങരംകുളം മേഖലയില്‍ ഉറവിടം  അറിയാത്ത ഒരാള്‍ക്ക് കൂടി കോവിഡ്.ആലംകോട് സ്വദേശിയായ ഒരാള്‍ക്കാണ് ഇന്ന് ഉറവിടം അറിയാതെ കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ആലംകോട് പഞ്ചായത്തില്‍ മാത്രം ഉറവിടം അറിയാത്ത 5 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ആലംകോട് പഞ്ചായത്തില്‍ മാത്രം ഇതിനോടകം 40 ഓളം പേര്‍ ചികിത്സയില്‍ ഉണ്ട്.രോഗം സ്ഥിരീകരിച്ചവരില്‍ പലരും പൊതുസമ്പര്‍ക്കം ഉണ്ടായിരുന്നവരും വിവിധ കച്ചവട സ്ഥാപനങ്ങളിലും കയറി ഇറങ്ങിയവരാണ്.പഞ്ചായത്തില്‍ കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രദേശത്തെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും അതീവ ശ്രദ്ധപുലര്‍ത്തിയും മാത്രം പുറത്തിറങ്ങണമെന്നും ആലംകോട് പഞ്ചായത്ത് ഹെല്‍ത്ത് ഓഫീസര്‍ പ്രകാശന്‍ പറഞ്ഞു.