20 April 2024 Saturday

ചാവക്കാട് പാലയൂരിൽ തീർത്ഥകേന്ദ്രത്തിലെ കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു

ckmnews

ചാവക്കാട് പാലയൂരിൽ തീർത്ഥകേന്ദ്രത്തിലെ കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു


ചാവക്കാട്:പാലയൂരിൽ തീർത്ഥകേന്ദ്രത്തിലെ കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു.ചാവക്കാട് പാലയൂർ സ്വദേശികളായ എടക്കളത്തൂർ വീട്ടിൽ ഷൈബൻ - ജസീല ദമ്പതികളുടെ മകൻ ഹർഷ് നിഹാർ (11)ആണ് മരിച്ചത്.വ്യാഴാഴ്ച വൈകീട്ട് ചാവക്കാട് പാലയൂർ മാർ തോമ അതിരൂപതാ തീർത്ഥകേന്ദ്രത്തിലെ തളിയകുളത്തിൽ കാൽ വഴുതി വീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഗുരുവായൂർ ഫയർഫോഴ്സ് സംഘം കുട്ടിയെ കരക്കെത്തിച്ച് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല