29 March 2024 Friday

കോയമ്പത്തൂരിൽ രണ്ടിടങ്ങളിൽ കാട്ടാനയുടെ ആക്രമണം;രണ്ട് മരണം

ckmnews

കോയമ്പത്തൂരിൽ രണ്ടിടങ്ങളിൽ കാട്ടാനയുടെ ആക്രമണം;രണ്ട് മരണം


കോയമ്പത്തൂർ:മാങ്ങരയിൽ രണ്ടിടങ്ങളിലായുള്ള കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. മാങ്ങര സ്വദേശി മഹേഷ് കുമാർ, തൂവപതിയിൽ മരുതാചലം എന്നിവരാണ് മരിച്ചത്. കൃഷിയിടത്തിൽ ഇറങ്ങിയ ആനയെ ഓടിക്കുന്നതിനിടെ മഹേഷിനെ ആനക്കൂട്ടം തിരിച്ചോടിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തൂവപതിയിൽ പ്രഭാതകൃത്യം നിർവഹിക്കാനിറങ്ങിയപ്പോഴാണ് മരുതാചലത്തിന് ഒറ്റയാന്റെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.