29 March 2024 Friday

പിതാവിന്റെ ഓര്‍മ്മ ദിനത്തില്‍ വീല്‍ ചെയര്‍ സമ്മാനിച്ച് പീറ്ററും കുടുംബവും

ckmnews


ചങ്ങരംകുളം :പിതാവിൻ്റെ ഓർമ്മ ദിനത്തിൽ വീൽചെയർ നൽകി ചാലിശ്ശേരി സ്വദേശി ചെറുവത്തൂർ പീറ്റർ മാതൃകയായി.ചാലിശ്ശേരി അങ്ങാടി പഴയ പഞ്ചായത്ത് ഓഫീസിനരികെ ചെറുവത്തൂർ വീട്ടിൽ പിതാവായ സി.പി.മാത്തുവിൻ്റെ  ഇരുപത്തിയഞ്ചാം ചരമവാർഷീക  ദിനത്തിൽ കാരുണ്യ പ്രവൃത്തനം ചെയ്യണമെന്നാഗ്രഹം  മകൻ പീറ്ററും ,മരുമകൾ നെസി ,മകൻ പ്രിനോ സി.പീറ്റർ എന്നിവർ   ചാലിശ്ശേരി ജനമൈത്രി പോലീസുമായി പങ്കുവെച്ചു.ജനമൈത്രി പോലീസിൻ്റെ അന്വേഷണത്തിലാണ്  ശരീരം തളർന്ന് വേദനയനുഭവിക്കുന്ന സഹോദരിയെ കണ്ടെത്തിയത്.ആഗ്രഹം സഫലീകരിച്ച ആത്മനിർവതിയിലാണ് പീറ്ററും കുടുംബവും.ഇവരുടെ മാതൃക ഗ്രാമത്തിന്  കാരുണ്യത്തിൻ്റെ നേർകാഴ്ചയായി.പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ എസ് എച്ച് ഒ  എ  പ്രതാപിൽ നിന്ന്   ഹമീദ് മയിലാടിക്കുന്ന് വീൽ ചെയർ ഏറ്റുവാങ്ങി.എസ് ഐ ഗോപാലൻ,എ എസ് ഐ അനിരുദ്ധൻ,എസ് സി പി ഒ സുരേഷ്,സി പി ഒ നിഷാദ്,ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ് സന്നദ്ധ പ്രവർത്തകൻ എൻ ഐ മൊയ്തുണ്ണി , എന്നിവർ പങ്കെടുത്തു