25 April 2024 Thursday

തല്ലുമാലയിലെ സൂപ്പർ സോങുമായി കുട്ടികളെ കയ്യിലെടുത്ത് ഫാസിൽ നാടൻപാട്ട് വേദിയിലെത്തി

ckmnews

തല്ലുമാലയിലെ സൂപ്പർ സോങുമായി കുട്ടികളെ കയ്യിലെടുത്ത് ഫാസിൽ  നാടൻപാട്ട് വേദിയിലെത്തി


തല്ലുമാലയിലെ സൂപ്പർ സോങുമായി കുട്ടികളെ കയ്യിലെടുത്ത് ഫാസിൽ  നാടൻപാട്ട് വേദിയിലെത്തി.ചിയ്യാനൂർ കോട്ടയിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ നാടൻപാട്ട് വേദിയിലാണ് അപ്രതീക്ഷിതമായി ഒരു അതിഥി എത്തിയത്.തല്ലുമാല എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ടൈറ്റിൽ സോങുമായി വേദിയിൽ കയറിയ ചെറുപ്പക്കാരൻ സദസിലെ കുട്ടികളെ കയ്യിലെടുത്തു


എല്ലാരും ചൊല്ലണ തള്ളിവൻ

തച്ചുകൊള്ളോരു കാര്യകാരൻ...


കൊഞ്ഞണേൽ ലങ്ങിമറിഞ്ഞൊരു

മാനത്തമ്പിളി പോലൊരു മാറാൻ


കടലാണേ നീതികറിയ

പൊറിശയുള്ളൊരു ഭല്യക്കാരൻ

നെഞ്ചേ ആഞ്ഞികൊഞ്ചന

കണ്ണൻ ചുന്നൊരു ചെഞ്ചോടി മാറാൻ..


പാടിയത് ആരാണെന്ന് ആദ്യം ആർക്കും മനസിലായില്ലെങ്കിലും പാടിത്തുടങ്ങിയതോടെയാണ് പലരും ചങ്ങരംകുളം സ്വദേശിയായ  ഫാസിലിനെ തിരിച്ചറിഞ്ഞ് തുടങ്ങിയത്


ഒരേ ഒരു ഗാനം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ഈ ഗാനത്തിന്റെ ശിൽപിയാണ് കുട്ടികൾക്ക് മുന്നിൽ ഗാനം ആലപിച്ച് തിരിച്ച് പോയതെന്ന് വേദിയിൽ ഗാനം ഏറ്റ് പാടിയ പലരും പിന്നെയും തീരിച്ചറിഞ്ഞിരുന്നില്ല.ഫാസിൽ സ്വന്തമായി തയ്യാറാക്കി പാടിയ ഈ ഗാനം ഇന്നും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്..