19 April 2024 Friday

ചങ്ങരംകുളത്ത് രണ്ട് ഏക്കറിൽ തുടങ്ങിയ തണ്ണിമത്തൻ കൃഷി കാട്ടുപന്നികൾ നശിപ്പിച്ചു

ckmnews



ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിൽ കൃഷിയിടങ്ങളിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു.എറവറാംകുന്ന് പൈതൃക  കർഷക സംഘത്തിന്റെ രണ്ടേക്കറോളം വരുന്ന തണ്ണിമത്തൻ കൃഷിയാണ് കഴിഞ്ഞ ദിവസം കാട്ടുപന്നികൾ നശിപ്പിച്ചത്.പ്രദേശത്തെ നെല്ല്, വാഴ തുടങ്ങി ഒട്ടുമിക്ക കൃഷിയും അടുത്ത ദിവസങ്ങളിലായി  കാട്ടു പന്നികൾ നശിപ്പിച്ചിട്ടുണ്ട്.രാത്രിയാവുന്നതോടെ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികളാണ് കാർഷികവിളകൾ നശിപ്പിക്കുന്നത്.കാട്ടുപന്നികളുടെ ശല്ല്യം മൂലം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്നും കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയാണെന്നും കർഷകർ പറയുന്നു.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ കാട്ടുപന്നികൾ കൃഷികൾ നശിപ്പിക്കുന്നതായി നേരത്തെ പരാതികൾ ഉയർന്നിരുന്നു.പരാതികൾ ഉയരുമ്പോഴും കാട്ടുപന്നികളുടെ ശല്ല്യം ഒഴിവാക്കാൻ അധികൃതർ ഒരു തരത്തിലുള്ള നടപടികളും സ്വീകരിക്കുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു