16 April 2024 Tuesday

പ്രവാസ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ'എന്ന പുസ്തകത്തിന്റെ പ്രകാശനം മാർച്ച് 4ന് നടക്കും

ckmnews

എരമംഗലം:അയിരൂർ സുബ്രഹ്മണ്യന്റെ പ്രവാസകാല ജീവിതത്തിന്റെ ഓർമകുറിപ്പുകളായ 'പ്രവാസ ജീവിതത്തിന്റെ    കാണാപ്പുറങ്ങൾ'എന്ന പുസ്തകത്തിന്റെ പ്രകാശനം മാർച്ച് 4ന് കാലത്ത് 9 30 ന് വന്നേരി ഹൈസ്കൂളിൽ വച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.തീർത്ഥം കലാവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ ആലംങ്കോട് ലീലാകൃഷ്ണൻ പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കും.പ്രവാസത്തെ പ്രണയിച്ച പ്രവാസികളുടെ നെഞ്ചിലെ നെരിപ്പോട്  ഈ ഗ്രന്ഥത്തിൽ അനാവരണം ചെയ്യപ്പെടുന്നു.ഒരു ദശാബ്ദത്തിൽ ഏറെ പ്രവാസ ജീവിതം നയിച്ച ഈ എഴുത്തുകാരൻ കൊറോണ പ്രതിസന്ധിയിൽ നാട്ടിലെത്തി 28 ദിവസത്തെ കോറന്റൈനിലാണ് ഈ ഓർമ്മക്കുറിപ്പുകൾ എഴുതിയത്.സരിത അശോകൻ നാലാപാട്ട് പുസ്തകം ഏറ്റ് വാങ്ങും.ദിവാകരൻ പനന്തറ സ്വാഗതം പറയുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ അധ്യക്ഷത വഹിക്കും. കവി പ്രസാദ് കാക്കശ്ശേരി പുസ്തകം പരിചയപ്പെടുത്തും.കെ ഉണ്ണികൃഷ്ണൻ,ഹനീഫ കൊച്ചന്നൂർ,അബ്ദുൾ പുന്നയൂർക്കുളം പ്രൊ.പുന്നക്കൽ നാരായണൻ,അസീസ് കാക്കത്തറ,മില്ലി കെ പി, ബേബി രാജ്, എം പ്രകാശൻ,പ്രഗിലേഷ് ശോഭ, സുനിൽ പി മതിലകം, എന്നിവർ ആശംസകൾ അർപ്പിക്കും.എഴുത്തുകാരൻ  അയിരൂർ സുബ്രഹ്മണ്യൻ മറുപടിയും വിപിൻ എം.എ നന്ദിയും പറയും.സജീഷ് പെരുമുടി ശ്ശേരി,അയിരുർ സുബ്രഹ്മണ്യൻ, അനന്ത കൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു