25 April 2024 Thursday

ദർശന വീൽച്ചെയർ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സൗഹൃദ ബാസ്ക്കറ്റ് ബോൾ മത്സരം സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം: ദർശന വീൽച്ചെയർ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ  സൗഹൃദ ബാസ്ക്കറ്റ് ബോൾ മത്സരം സംഘടിപ്പിച്ചു. വളയംകുളം അസ്സബാഹ് ആർട്സ് ആൻ്റ് സയൻസ് കോളേജിലെ ബാസ്ക്കറ്റ് ബോൾ കോർട്ട് ഉദ്ഘാടന ചടങ്ങിനോട്‌ അനുബന്ധിച്ചായിരുന്നു മത്സരം. കലിക്കറ്റ് സർവ്വകലാശാല ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ.സക്കീർ ഹുസൈൻ വി.പി. ഉദ്ഘാടനം ചെയ്തു. കോളേജ് ജനറൽ സെക്രട്ടറി വി മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രസിഡൻ്റ് അഷ്റഫ് പി.പി.എം. സ്വാഗതവും കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: എം എൻ മുഹമ്മദ് കോയ ആമുഖ പ്രസംഗവും വൈസ് പ്രിൻസിപ്പാൾ ഡോ.എം കെ.ബൈജു, സ്റ്റാഫ് സെക്രട്ടറി പ്രവീൺ കെ.യു. എന്നിവർ ആശംസയും നടത്തി. രാജ്യാന്തര തലത്തിൽ വിവിധ കായിക ഇനങ്ങളിൽ മികവാർന്ന തലത്തിൽ പ്രകടനം കാഴ്ചവെച്ച വ്യക്തിത്വങ്ങളെ ആദരിച്ചു. കോളേജിൻ്റെ ബാസ്ക്കറ്റ് ബോൾ ടീം മജ്ലിസ് കോളേജുമായി സൗഹൃത മത്സരം നടന്നു.