29 March 2024 Friday

കുന്നംകുളത്ത് പ്രായപൂർത്തിയാവാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക പീഡനം ബി എം എസ് യൂണിയൻ തൊഴിലാളി പോക്സോ കേസിൽ അറസ്റ്റിൽ

ckmnews

കുന്നംകുളത്ത് പ്രായപൂർത്തിയാവാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക പീഡനം


ബി എം എസ് യൂണിയൻ തൊഴിലാളി പോക്സോ കേസിൽ അറസ്റ്റിൽ


കുന്നംകുളം:പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബി എം എസ് യൂണിയൻ തൊഴിലാളിയെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം മത്സ്യ മാർക്കറ്റിലെ തൊഴിലാളിയായ

കുന്നംകുളം കോടത്തൂർ വീട്ടിൽ ദിവാകരൻ (60) നെയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാൻ അറസ്റ്റ് ചെയ്തത്.


ഇക്കഴിഞ്ഞ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വോഷണം നടത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.