24 April 2024 Wednesday

കുന്നംകുളത്ത് എടിഎം കൗണ്ടറിൽ കവർച്ച ശ്രമം

ckmnews


കുന്നംകുളം: നഗരസഭ കെട്ടിടത്തിന് സമീപത്തുള്ള യൂക്കോ ബാങ്കിന്റെ എടിഎം കൗണ്ടറിൽ കവർച്ചാ ശ്രമം. ബുധനാഴ്ച പുലർച്ചെ ഒന്നേകാലോടെയാണ്  കവർച്ചാ ശ്രമം നടന്നത്. മുണ്ടും ഫുൾ കൈ ഷർട്ടും ധരിച്ച് മുഖം മറച്ച് എടിഎം കൗണ്ടറിനുള്ളിൽ കടന്ന മോഷ്ടാവ്  എടിഎമ്മിനുള്ളിലെ ലൈറ്റ് ഊരി വെച്ചതിനുശേഷം  പണം സൂക്ഷിച്ചിരുന്ന എടിഎം കൗണ്ടറിന്റെ  താഴത്തെ നിലയിലെ അറ തുറന്നു നിലയിലായിരുന്നു.  ഇന്ന് രാവിലെ ബാങ്കിലെ ജീവനക്കാരി എടിഎം കൗണ്ടർ വൃത്തിയാക്കുന്നതിനായി ഉള്ളിൽ കയറിയപ്പോഴാണ് എടിഎമ്മിന്റെ താഴത്തെ അറ തുറന്നു നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബാങ്ക് മാനേജർ സന്ധ്യ  സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് അകത്ത് കടന്ന്  മോഷണശ്രമം നടത്തിയതായി മനസ്സിലായത്. വിരലടയാള വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം ബാംങ്ക് ഉദ്യോഗസ്ഥർ കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കുകയുള്ളൂ എന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ബാങ്ക് മാനേജർ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാൻ, പ്രിൻസിപ്പൽ എസ് ഐ ഷിജു, അഡീഷണൽ എസ് ഐ പ്രേംജിത്ത്, സിവിൽ പോലീസ് ഓഫീസർ ഇക്ബാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച മോഷ്ടാവിനെ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു.