20 April 2024 Saturday

കുന്നംകുളം പാറേമ്പാടത്ത്‌ തീപിടുത്തം:അഗ്നിരക്ഷാ സേനയെത്തി തീയണച്ചു

ckmnews



കുന്നംകുളം :പാറേമ്പാടത്ത് പാടത്തിന് തീ പിടിച്ചു. പോർക്കുളം പള്ളിയുടെ എതിർ വശത്തുള്ള പാടത്തിനാണ് തീ പിടിച്ചത്. ഇന്ന് രാവിലെ 10:30 ന് ആണ് തീപിടുത്തം ഉണ്ടായത് ,ചൂട് കൂടിയതുമൂലമാണ്  പാടം തീ പിടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. കുന്നംകുളം അഗ്‌നി രക്ഷാസേന എത്തി തീ അണച്ചു. ആളാപയമോ, മറ്റു പ്രശ്നങ്ങളോ ഇല്ല. കുന്നംകുളം അഗ്‌നി രക്ഷാസേന ഓഫീസർന്മാരായ സജിത്ത് മോൻ, സുധീഷ് ,നിധിൻ, ഗോഡ്സൺ, നിഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.